മൂന്നു ദശകങ്ങള് പിന്നിട്ട് ആര്യഭട്ട കോളജ്

പഠനവഴിയില് മുപ്പതു വര്ഷം പൂര്ത്തിയാക്കുകയാണ് ആര്യഭട്ട. കാലപ്രവാഹത്തില് മുപ്പതു സംവത്സരം അത്ര വലിയ കാലയളവല്ല. എന്നാല് സമാന്തര വിദ്യാഭ്യാസ മേഖലയില് അവഗണിക്കാനാവാത്ത കാലഘട്ടമാണ് മൂന്നു ദശവത്സരങ്ങള്!

പിറകിലേക്കു നോക്കുന്പോള് നേട്ടമല്ലാതെ മറ്റൊന്നും ആര്യഭട്ടയ്ക്കില്ല. ഈ കലാലയത്തിന്റെ നേട്ടം ഈ പ്രദേശത്തിന്റെ വരദാനം കൂടിയാണ്. എളിയ നിലയില് പ്രവര്ത്തനമാരംഭിച്ച് ജനപിന്തുണ കൊണ്ടും നിസ്വാര്ഥ സേവനം കൊണ്ടും ഈ മേഖലയുടെ ചരിത്രത്തില് മായാത്ത പാദമുദ്ര പതിപ്പിച്ചാണ് ആര്യഭട്ട മുന്നോട്ടു പോകുന്നത്. കാലിക്കട്ട് സര്വകലാശാലയ്ക്കു കീഴിലുള്ള ഒട്ടുമിക്ക പഠനശാഖകളും ആര്യഭട്ടയിലുണ്ട്. തുടക്കത്തില് ആരംഭിച്ച ഏതാനും കോഴ്സുകള് വര്ഷം തോറും വര്ധിപ്പിച്ച് സമാന്തര രംഗത്ത് അവഗണിക്കാനാവാത്ത ശക്തിയായി ഈ കലാലയം മാറിയിരിക്കുന്നു.

വനിതാ വിദ്യാഭ്യാസം ഏതാനും പേരുടെ കുത്തകയാകുകയും അവിടേയ്ക്കുള്ള പ്രവേശനം പലര്ക്കും നിഷേധിക്കപ്പെടുകയും ചെയ്തപ്പോള് ചങ്കൂറ്റത്തോടെ വനിതാ കലാലയം സ്ഥാപിച്ച് വിജയമെന്ന് തെളിയിച്ചിരിക്കുകയാണ് ആര്യഭട്ട.

ഭൂരിഭാഗവും തീരദേശ മേഖലയില്പെട്ട ഗുരുവായൂര് പ്രദേശത്ത് വിദ്യാഭ്യാസം എല്ലാ വിഭാഗങ്ങള്ക്കും സാര്വത്രികമല്ലാത്ത സാഹചര്യത്തിലാണ് മമ്മിയൂരില് ആര്യഭട്ട സ്ഥാപിക്കപ്പെടുന്നത്. ഏതാനും വിദ്യാര്ഥികളും അധ്യാപകരുമായി തുടങ്ങിയ ഈ കലാലയത്തില് ഇന്ന് രണ്ടു ഷിഫ്റ്റുകളിലായി രണ്ടായിരത്തഞ്ഞൂറോളം പേര് അധ്യയനം നടത്തുന്നു. നൂറോളം അധ്യാപകഅനധ്യാപകരുണ്ട്. ആവശ്യത്തിലധികം അടിസ്ഥാസൗകര്യങ്ങളും സര്ക്കാര് "പരിലാളനയും' ലഭിക്കുന്ന സമീപപ്രദേശങ്ങളിലെ റഗുലര്സ്ഥാപനങ്ങളില് ആയിരത്തില് താഴെ മാത്രം വിദ്യാര്ഥികള് പഠിക്കുന്പോഴാണ് രണ്ടായിരത്തഞ്ഞൂറോളം വിദ്യാര്ഥികള് എന്ന അസൂയാവഹമായ നേട്ടം ആര്യഭട്ട കൈവരിച്ചിരിക്കുന്നത്.

ഇതിനു പിന്നില് ഇന്നാട്ടുകാരുടെ നിസ്വാര്ത്ഥമായ സഹകരണമാണെന്ന് മുപ്പ തു വര്ഷത്തിന്റെ തികവില് ആര്യഭട്ട മനസ്സിലാക്കുന്നു. സമൂഹത്തിനു നല്കിയത് അനേകമിരട്ടി സ്നേഹമായി തിരിച്ചു നല്കിയതില് ഞങ്ങള്ക്കു സന്തോഷമുണ്ട്; ഒപ്പം ഉത്തരവാദിത്തവും. ആര്യഭട്ടയില് തങ്ങളുടെ പെണ്മക്കള് സുരക്ഷിതരാണെന്ന ചിന്ത മാതാപിതാക്കള്ക്കുണ്ടാകുന്പോള് അവരേക്കാള് ഇരട്ടി വേവലാതിയാണ് ഞങ്ങള് ക്ക്. ഞങ്ങളില് അര്പ്പിച്ച വിശ്വാസം പാളിപ്പോകാതെ പരിപാലിക്കാന് എന്നും പ്രതിജ്ഞാബദ്ധമാണ് ആര്യഭട്ട.

മിന്നിപ്പൊലിഞ്ഞു പോകുന്ന വാല്നക്ഷത്രം കണക്കെ സ്ഥാപിതമായി ഏതാനും വര്ഷങ്ങള്ക്കുള്ളില് അവസാനിക്കുന്ന ചരിത്രമാണ് പല പാരലല് കോളജുകള്ക്കും. ഒരു 'പ്രൊഫഷനാ'യി സമാന്തര കലാലയങ്ങള് നടത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. സമര്പ്പിത മനോഭാവവും ലാഭേച്ഛയില്ലാത്ത മനസ്സും ഉണ്ടെങ്കിലേ സമാന്തര കലാലയങ്ങള് മുന്നോട്ടു കൊണ്ടുപോകാനാകൂ. പിന്തിരിഞ്ഞു നോക്കുന്പോള് വന്നവഴി മുഴുവന് റോസാദളങ്ങള് അല്ലെന്നു വ്യക്തം. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ആര്യഭട്ട ഇന്ന് ഈ നിലയിലെത്തിയത്. സര്ക്കാര്, പാരലല് മേഖലയോട് ഒരിക്കലും ദാക്ഷി ണ്യം കാണിച്ചിട്ടില്ല. മാറിമാറി വരുന്ന ഉന്നതവിദ്യാഭ്യാസ രംഗത്തെ നയങ്ങള് എപ്പോഴും ഭീഷണിയായി സമാന്തരമേഖലയെ പിന് തുടരുന്നു. ഒരു കാലത്ത് പ്രീഡിഗ്രിയായിരുന്നു സമാന്തരകലാലയങ്ങളെ നിലനിര്ത്തിക്കൊണ്ടു പോന്നിരുന്നത്. ഇത് ഹയര്സെക്ക ണ്ടറിയായതോടെ നിലതെറ്റിയ നിരവധി പാരലല് കോളജുകളുണ്ട്. കോഴ്സുകളുടെ വൈവിധ്യവത്കരണത്തിലൂടെയാണ് ഈ പ്രതിസന്ധി ആര്യഭട്ട തരണം ചെയ്തത്. "ഉര്വശീ ശാപം ഉപകാരം' എന്നപോലെ പല പുതിയകോഴ്സുകളും തുടങ്ങാന് ഇതുകാരണമായി. ഇതിന്റെഫലം ഈ മേഖലയിലെ വിദ്യാര്ഥികള്ക്ക് അനുഭവിക്കാനുമായി.

സ്വാശ്രയമേഖലയില് ബിരുദബിരുദാനന്തര കോഴ്സുകള് ആരംഭിച്ചാണ് സര്ക്കാരും സര്വകലാശാലകളും പാരലല് മേഖലയുടെ വേരിനുനേരെ വെട്ടുകത്തിയെടുത്തത്. സ്വാശ്രയമേഖല സന്പന്ന വിഭാഗത്തിന്റെ കുത്തകയാണെന്നും വേണ്ടത്ര യോഗ്യതയുള്ള അധ്യാപകരല്ല അവിടെ പഠിപ്പിക്കുന്നതെന്നും അധികം വൈകാതെ ജനം തിരിച്ചറിഞ്ഞു. നിരവധി നെറികേടുകള് സ്വാശ്രയവിദ്യാഭ്യാസത്തിന്റെ മറവില് ഇന്നും തുടരുന്നു. എന്നാല് അധികഫീസില്ലാതെ ഉത്തമഉന്നതവിദ്യാഭ്യാസമെന്ന സാധാരണക്കാരന്റെ സ്വപ്നം സമാന്തരകലാലയങ്ങള് വഴിയാണ് നടപ്പാകുന്നത്. സമര്പ്പിതരായ അധ്യാപകരാണ് സമാന്തരമേഖലയുടെ നേട്ടം. ഇതോടൊപ്പം ഉന്നത ബിരുദങ്ങളും കരസ്ഥമാക്കിയവരാണ് ആര്യഭട്ടയിലെ അധ്യാപകര്. മിക്കവാറും വര്ഷങ്ങളില് വാഴ്സിറ്റി റാങ്കുകള് ഇവിടത്തെ കുട്ടികള്ക്കു ലഭിക്കുന്നുവെന്നതുതന്നെ ഇതിനു തെളിവ്. ഇടത്താവളമായും സ്ഥിരം താവളമായും മികച്ച അക്കഡേമിക് യോഗ്യതയുള്ള അധ്യാപകര് ആര്യഭട്ടയിലുണ്ട്. റഗുലര്, സമാന്തര കോളജ്ജുകളിലെ അധ്യാപകര് തമ്മില് വലിയ ഒരന്തരമുണ്ട്. അത് വിദ്യാഭ്യാസയോഗ്യതയിലല്ല മറിച്ച് സേവനത്തിലാണ്. റഗുലര് കോളജുകളില് പഠിപ്പിക്കാന് അവസരം ലഭിക്കുന്നതോടുകൂടി അവിടത്തെ അധ്യാപകരുടെ തുടര്പഠനം നിലയ്ക്കുന്നു. യു.ജി.സി. നിബന്ധനകളില് ശന്പളവര്ധനയല്ലാത്തതൊന്നും നടപ്പാക്കാന് സര്ക്കാരിനോ സര്വകലാശാലകള്ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. യു.ജി.സി. ഗ്രാന്റ് ഉപയോഗിച്ച് വലിയ കെട്ടിടങ്ങളും ലൈബ്രറികളുമെല്ലാം സ്ഥാപിക്കപ്പെടുന്നു. ഇത് അവിടെ പഠിക്കുന്ന വിദ്യാര്ഥികള്ക്ക് എങ്ങിനെഗുണകരമാകുമെന്ന് ആരും ചിന്തിക്കാറില്ല. സമാന്തരകോളജുകളില് പഠിപ്പിക്കാനെത്തുന്ന അധ്യാപകരുടെ മൂല്യനിര്ണയം നടത്തുന്നത് അവിടത്തെ വിദ്യാര്ഥികള് തന്നെയാണ്. ഇവര്ക്ക് ഉപകരിക്കപ്പെടാത്ത അധ്യാപകര് അടുത്ത വര്ഷം അവിടെ തുടരില്ല. ഇതറിയാവുന്ന അധ്യാപകര് അധ്യാപനരംഗത്ത് തങ്ങളുടെ മികച്ചകഴിവുകള് പുറത്തെടുക്കുന്നു. ഇതിന്റെനട്ടം ലഭിക്കുക വിദ്യാര്ഥികള്ക്കായിരിക്കും. ജനസമ്മിതിയില്ലാതെ ഒരു പാരലല് കോളജിനും നിലനില്പില്ല. റഗുലര് കോളജിന് സമൂഹികപ്രതിബന്ധത പുലര്ത്തേണ്ട കാര്യമില്ലാത്തപ്പോള് സമാന്തര കോളജുകള്ക്ക് ജനങ്ങളോടോപ്പം മുന്നോട്ടുപോകാനേകഴിയൂ. മുപ്പതുവര്ഷത്തെ കാലയളവില് അകമഴിഞ്ഞ സഹകരണമാണ് പൊതുജനങ്ങളില് നിന്ന് ആര്യഭട്ടയ്ക്ക് ലഭിച്ചിട്ടുള്ളത്. അത് അനേകമിരട്ടിയായി തിരിച്ചുനല്കാന് കഴിഞ്ഞത് വലിയ ആനുഗ്രഹമായി ആര്യഭട്ട കരുതുന്നു.

മുപ്പതുവര്ഷങ്ങള്ക്കുമുന്പ് ഈ കലാലയം സ്ഥാപിക്കുന്പോള് നാമകരണം നടത്തിയതിലും വലിയചങ്കൂറ്റമുണ്ട്. അന്നൊക്കെ വിശ്വാസൃത നല്കുന്ന ചിലപേരുകളുണ്ട്. ജനങ്ങളുടെ ഉപബോധത്തില് അത്തരം പേരുകള് രൂഢമൂലമായ സാഹചര്യത്തിലാണ് ഭാരതത്തിന്റെ ശാസ്ത്രവേരുകള്ക്കൊപ്പം കണക്കാക്കുന്ന ആര്യഭടന്റെ പേര് ഈ കലാലയത്തിനിടുന്നത്. ഇന്നിത് വിപ്ലവകരമായ വലിയനേട്ടമായി ശേഷിക്കുന്നു. ജാതിമത ചിന്തകള്കൊണ്ട് കീറിമുറിക്കപ്പെട്ട നമ്മുടെ നാടിന് ഭാരതത്തിന്റെ പൈതൃകത്തോടൊപ്പം കൂട്ടിവായിക്കാനാവുന്ന പേരു നല്കാനായതില് സന്തോഷമുണ്ട്. പേരില്തന്നയുള്ള മതനിരപേക്ഷ ചൈതന്യം ആര്യഭട്ടയിലെ എല്ലാ പ്രവര്ത്തനങ്ങളിലും കാണാം. റമസാനും, ഓണവും, ക്രിസ്മസ്സുമെല്ലാം ഒരേ പ്രാധാന്യത്തോടെയാണ് കോളജില് ആഘോഷിക്കുക. അധ്യയനദിവസത്തിന്റെ തുടക്കം കുറിച്ചുകൊണ്ടു നടത്തുന്ന പ്രാര്ഥനാഗീതത്തിലും ഈ മതനിരപേക്ഷ കാഴ്ചപ്പാട് പാലിക്കപ്പെടുന്നു. "ജാതിബിംബപ്രതിമകള്' കോളജില് ഒരിടത്തും കാണാനാകില്ല. ഒരുജാതി, ഒരുമതം, ഒരുദൈവമെന്ന കേരള ദര്ശനം പാലിക്കാന് ആര്യഭട്ട എന്നും ശ്രമിക്കാറുണ്ട്. അധ്യയനകേന്ദ്രങ്ങള്, നടത്തിപ്പുകാരുടെ ജാതിമുദ്ര വിദ്യാര്ഥികളില് പതിപ്പിച്ചുവിടുന്നത് അങ്ങേയറ്റം അപലപനീയമെന്ന് മുപ്പതു സംവത്സരങ്ങള്ക്കുമുന്പേ ആര്യഭട്ട കണ്ടു. ഇന്ന് സ്വകാര്യ റഗുലര്സ്വാശ്രശയകലാലയങ്ങള്ക്കോ സ്കൂളുകള്ക്കോ എത്രയെണ്ണത്തിന് ഈ മതനിരപേക്ഷത പാലിക്കാന് കഴിയും.

ബിരുദബിരുദാനന്തര വിദ്യാര്ഥികളെ പടച്ചുവിടുന്ന വ്യാവസായിക സ്ഥാപനമല്ല ഒരു കലാലയമെന്നു തെളിയിക്കാനും ആര്യഭട്ടയ്ക്കു ഈ കാലയളവില് കഴിഞ്ഞിട്ടുണ്ട്. മനുഷ്യനെമറക്കാത്ത വിദ്യാഭ്യാസമാണ് ഇവിടെ നല്കുന്നത്. പഠനഭാഗമായി സോഷ്യല് സര്വീസ് എന്നതല്ല, ജനത്തിന്റെ ആവശ്യങ്ങള് തിരിച്ചറിഞ്ഞ് അവരെ സേവിക്കുകയാണ് ആര്യഭട്ടയുടെ നയം. രജതജൂബിലി വര്ഷം 25 നിര്ധനര്ക്ക് നല്കിയ ആര്യഭവനങ്ങള്, വര്ഷം തോറും നടത്തുന്ന കണ്ണു പരിശോധനാക്യാന്പ്, രക്തദാനക്യാന്പുകള്........ തുടങ്ങി നിരവധി മേഖലകളില് ആര്യഭട്ടയുടെ കാരുണ്യകരങ്ങള് ചെന്നത്തുന്നു. ഒരു വ്യക്തിയുടെ കാരുണ്യ പ്രവര്ത്തനങ്ങള് ആ വ്യക്തിയില് മാത്രം ഒതുങ്ങി നില്ക്കുന്പോള് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാമൂഹിക ക്ഷേമപരിപാടികള് ഒരു തിരികൊളുത്തലാണ്. തലമുറകള് കൈമാറി അനേകരിലൂടെ വലിയ കാരുണ്യാഗ്നിയായി അത് ജ്വലിക്കുമെന്ന് ആര്യഭട്ടയ്ക്ക് ഉറപ്പുണ്ട്. പാഠപുസ്തകങ്ങള്ക്കപ്പുറത്തുള്ള ഈ പഠനമാണ് സമൂഹത്തില് ചലനമുണ്ടാക്കുക.

30 വര്ഷം ഈ മേഖലയ്ക്ക് നാഡീമിടിപ്പായി ആര്യഭട്ടയുണ്ടായിട്ടുണ്ട്. ഇനിയും തലമുറകള് പിന്നിട്ട് സാമൂഹിക മാറ്റങ്ങള്ക്ക് രാസത്വരകമായി ആര്യഭട്ട പ്രശോഭിക്കുമെന്നുറപ്പുമുണ്ട്. ഈ സ്ഥാപനത്തിന് ജനങ്ങള് നല്കിയ സ്നേഹവും അംഗീകാരവും അങ്ങനെഅനശ്വരമാകും. മാനവസേവതന്നെയാണ് ഈശ്വരസേവയെന്ന ഞങ്ങളുടെ ആധ്യാത്മികകാഴ്ചപ്പാട് ശരിയാണെന്ന് ഓരോ വര്ഷവും തെളിയിക്കപ്പെടുകയും ചെയ്യും.

: