ഫാ. സണ്ണി ചാക്കോയ്ക്ക് ഡോക്ടറേറ്റ്

ഗുരുവായൂര് ആര്യഭട്ട കോളജിലെ ചരിത്രവിഭാഗം മേധാവി ഫാ. സണ്ണി ചാക്കോയ്ക്ക് കാലിക്കട്ട് സര്വകലാശാലയില് നിന്ന് ഡോക്ടറേറ്റ്. "കേരള നവോത്ഥാനത്തില് ക്രൈസ്തവസഭയുടെ സ്വാധീനം' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. കഴിഞ്ഞ 24 വര്ഷമായി ആര്യഭട്ടയില് അധ്യാപകനാണ്. സാമൂഹിക പ്രവര്ത്തകനും പ്രഗത്ഭ വാഗ്മിയുമായ ഫാ. സണ്ണിചാക്കോ നിരവധി ലേഖനങ്ങള് രചിച്ചിട്ടുണ്ട്. മൂന്നു മണിക്കൂര് ദൈര്ഘ്യമുള്ള "സഭാദര്ശനം' ഡോക്യുമെന്ററിയുടെ സംവിധായകനാണ്. കുന്നംകുളത്തുനിന്നു പ്രസിദ്ധീകരിക്കുന്ന ഇടവക പത്രികയുടെ ചീഫ് എഡിറ്ററും കുന്നംകുളം മലങ്കര സിറിയന് ഓര്ത്തഡോക്സ് രൂപതയുടെ "സഭാ ജ്യോതിസ്സിന്റെ' മാനേജിംഗ് എഡിറ്ററുമാണ്. ചൊവ്വന്നൂര് സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരിയായ ഫാ. സണ്ണി വേള്ഡ് മലങ്കര ചര്ച്ച് യൂത്ത് വിംഗിന്റെ (ഒ.സി.വൈ.എം) കേന്ദ്ര ജോയിന്റ് സെക്രട്ടറി, പ്രീസ്റ്റ് അസോസിയേഷന് സെക്രട്ടറി, സംസ്ഥാനമലങ്കര ഓര്ത്തഡോക്സ് മദ്യവര്ജനസമിതി അംഗം, സഭാ മിഷന് ബോര്ഡ് അംഗം, മലങ്കര സഭാ മാസിക അഡ്വൈസറി ബോര്ഡ് അംഗം, കുന്നംകുളം എക്യുമെനിക്കല് ഫെലാഷിപ്പ് സ്റ്റഡി കോഴ്സ് അധ്യാപകന്, ചൊവ്വന്നൂര് ബ്ലോക്ക് സാക്ഷരതാ മിഷന് കീ റിസോഴ്സ് പേഴ്സണ് എന്നീ നിലകളില് സേവനമ നുഷ്ടിച്ചിട്ടുണ്ട്. പെരുന്പിലാവ് കൊള്ളന്നൂര് ഇട്ടൂപ്പ് കുഞ്ഞുമ്മു ദന്പതികളുടെ മൂന്നാമത്തെ മകനാണ്. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം ഹയര് സെക്കണ്ടറി അധ്യാപിക ഷേബയാണ് ഭാര്യ. ബി.ടെക് വിദ്യാര്ഥി ജോസഫ് ചാക്കോ, എട്ടാം ക്ലാസ് വിദ്യാര്ഥി തോമസ് ചാക്കോ എന്നിവരാണ് മക്കള്. സഹോദരങ്ങള്: സംസ്ഥാനഹെഡ്നഴ്സ് അവാര്ഡ് നേടിയ ചാവക്കാട് താലൂക്ക് ആശുപത്രി ഹെഡ് നഴ്സ് ലൗലി ഷൈനിംഗ്, കോട്ടപ്പടി സിറിയന് നിക്കോള്സണ് സ്കൂള് ഹെഡ്മിസ്ട്രസ് പൊന്മണി, പെരിങ്ങോട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് ജിജി ഇട്ടൂപ്പ്, കുന്നംകുളം സ്നേഹാലയം അധ്യാപിക മേരി ഇട്ടൂപ്പ്, അഡ്വ.ബേബി ഇട്ടൂപ്പ്.

Comments

Post a Comment