ഗുരുവായൂര്‍ ആര്യഭട്ട കോളജിന് കാലിക്കട്ട് സര്‍വകലാശാല കൗണ്‍സലിംഗ് സെന്റര്‍ പദവി. തൃശൂര്‍ ജില്ലയില്‍ വാഴ്സിറ്റി സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കോണ്ടാക്ട് ക്ലാസ്സ് നടത്തുന്നതിനും വേണ്ട പഠന സൗകര്യങ്ങള്‍ നല്‍കുന്നതിനും നിയമവിധേയമായി ആര്യഭട്ടയ്ക്കാവും. നേര ത്തെ കോണ്ടാക്റ്റ് ക്ലാസുകള്‍ക്കായി റഗുലര്‍ കോളജുകളെ ആശ്രയിച്ചിരുന്നതിനു പകരം സ്വന്തം നിലയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം നല്കുന്നതിനുംകോണ്ടാക്റ്റ് ക്ലാസ് നടത്തുന്നതിനും ഇനിമുതല്‍ ആര്യഭട്ട കോളജിനുകഴിയും
വിദൂരപഠനത്തിന്കീഴില് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പേരിനുമാത്രം കോണ്ടാക്റ്റ് ക്ലാസ്സ് നടത്തിയിരുന്ന സ്ഥാനത്ത് പ്രഗത്ഭരായ അധ്യാപകര്‍ വഴി മികച്ച പരിശീലനം ഇനിമുതല്‍ വിദ്യാര്ഥികള്ക്കുലഭിക്കും. സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്റെ കീഴില്‍ രജിസ്റ്റര്‍ചെയ്യുന്ന തൃശൂര്‍ജില്ലയിലെ മറ്റുവിദ്യാര്‍ഥികള്‍ക്കും ആര്യഭട്ട ഇനി ആശ്രയമാകും ആര്യഭട്ട കൗണ്‍സലിംഗ് സെന്റര്‍ മുഖേനവിദൂരവിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. കോളജ് മാനേജ്മെന്റുമായി ഇതുസംബന്ധിച്ച് കാലിക്കട്ട് യൂണിവേഴ്സിറ്റി കരാറായി. യൂണിവേഴ്സിറ്റി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനും പ്രാപ്തരായ സ്ഥാപനങ്ങള്‍ക്കാണ് കൗണ്‍സലിംഗ് സെന്റര്‍ പദവി നല്‍കിയിട്ടുള്ളത്. ഒരുമേഖലയില്‍ രണ്ടില്കൂടുതല് സെന്ററുകള്‍ യൂണിവേഴ്സിറ്റി അനുവദിക്കാറില്ല. യൂണിവേഴ്സിറ്റിക്കു ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് സ്ഥാപനം പരിശോധിച്ച വിശദറിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് സെന്റര്‍ അനുവദിക്കുക.
കാലിക്കറ്റ് വാഴ്സിറ്റി സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്റെ കീഴില്‍ വിവിധകോഴ്സുകള്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി മറ്റിടങ്ങളെ ആശ്രയിക്കേണ്ടതില്ല. വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ സ്വീകരിക്കുകയും അത് യൂണിവേഴ്സിറ്റിയിലേക്ക് അയക്കുകയും ചെയ്യുന്നത് കൗണ്‍സലിംഗ് സെന്റര്‍ മുഖേനെയായിരിക്കും. വിവിധ കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നവിദ്യാര്ഥികള്ക്ക് ഇനി ബ്യൂറോക്രസിയുടെ ചുവപ്പുനാടയെ ഭയക്കേണ്ടതില്ല. തങ്ങള്‍ക്ക് എളുപ്പത്തില്‍ സമീപിക്കാവുന്ന തങ്ങളുടെ അടുത്തുള്ള സ്ഥാപനം മുഖേനെതന്നെ വിവധകോഴ്സുകളില് ചേരാമെന്നത് ഈ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കും. അതിന്കാരണമാവുകയെന്നത് മുപ്പതാം വാര്‍ഷിക വേളയില്‍ ആര്യഭട്ടയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.
വിദൂരപഠനത്തിന്കീഴില് രജിസ്റ്റര്‍ ചെയ്യുന്നതിനായി വിദ്യാര്‍ഥികള്‍ അടയ്ക്കുന്ന പണം സ്വീകരിച്ച് ചുരുങ്ങിയനാളുകള്ക്കകം യൂണിവേഴ്സിറ്റിയിലെത്തിക്കാന് ഇനി വിദ്യാര്ഥികള്ക്കുകഴിയും. ക്ലാസ്സുകള്‍ സംഘടിപ്പക്കാനും ആര്യഭട്ടയ്ക്കാകും. ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുസ്ഥലങ്ങളെ ആശ്രയിക്കാതെ പരിശീലനക്ലാസ്സുകളില്‍ പങ്കെടുക്കാനാവുമെന്നത് വലിയ ആശ്വാസമാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ റഗുലര്‍ കോളജുകളിലാണ് ഇതുവരെ കോണ്ടാക്റ്റ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്. പെണ്‍കുട്ടികള്‍ക്ക് ദൂരെപോയി ഇത്തരം കോണ്ടാക്റ്റ് ക്ലാസ്സുകളില്‍ പങ്കെടുക്കുകയെന്നത് ശ്രമകരമായിരുന്നു. അതിനുമാറ്റം വരികയെന്നതുതന്നെ വനിതാസ്ഥാപനമായ ആര്യഭട്ടയ്ക്ക് അനുഗ്രഹമാണ്. ഇത്തരത്തില്‍ പരിശീലനക്ലാസ്സുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ട നല്ലശിക്ഷണം ലഭിക്കാറില്ലെന്ന ദുരവസ്ഥയും ഉണ്ടായിരുന്നു. ആര്യഭട്ടയുടെ നേതൃത്വത്തില്‍ തികഞ്ഞ അക്കഡേമിക് യോഗ്യതയുള്ളവരായിരിക്കും ഇനിമുതല്‍ പരിശീലനം നടത്തുക. ആര്യഭട്ടയിലെ വിദ്യാര്‍ഥികള്‍ക്കാണെങ്കില്‍ അവരെ പഠിപ്പിക്കുന്ന അധ്യാപകരുടെ ശിക്ഷണം ലഭിക്കുകയെന്ന ഇരട്ടനേട്ടവും ഉണ്ട്. നല്ല ലൈബ്രറി സൗകര്യവും കാലാകാലങ്ങളിലുള്ള പരീക്ഷകളും വിദ്യാര്‍ഥികളുടെ പഠനനിലവാരത്തില്‍ അഭൂതപൂര്‍വമായ മാറ്റമുണ്ടാക്കും. ഇടയ്ക്കിടെ വാഴ്സിറ്റി ഉദ്യോഗസ്ഥര്‍ കൗണ്‍സലിംഗ് സെന്റര്‍ ഇന്‍സ്പെക്ഷനായി എത്തി പഠനനിലവാരവും നടത്തിപ്പും പരിശോധിക്കും.
കൗണ്‍സലിംഗ് സെന്ററില്‍ നിയമിതരാകുന്ന അധ്യാപകര്‍ യൂണിവേഴ്സിറ്റി അക്കഡേമിക് നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാകും. അതിനാല്‍ ഗുണനിലവാരമില്ലാത്ത അധ്യാപകര്‍ക്ക് കൗണ്‍സലിംഗ് സെന്ററുകളില്‍ തുടരാനാവാത്ത അവസ്ഥയുണ്ടാകും. ഇതിന്റെ ഫലം കിട്ടുക വിദ്യാര്‍ഥികള്‍ക്കായിരിക്കും.
ആര്യഭട്ടയുടെ നാള്‍വഴികളില്‍ സുപ്രധാനമായ വഴിത്തിരിവായിമാറുകയാണ് കൗണ്‍സലിംഗ് സെന്റര്‍. ആര്യഭട്ട നല്‍കിവരുന്ന സേവനത്തിനുള്ള അംഗീകാരംകൂടിയാണിത്. കൂടുതല്‍ ഉത്തരവാദിത്തത്തിലേക്ക് ആര്യഭട്ടയെത്തിയെന്നതിനപ്പുറം സാന്പത്തികമായ ഒരുനേട്ടവും സ്ഥാപനത്തിനില്ല. ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികളും രജിസ്റ്റര്‍ചെയ്യുന്ന വിദ്യാര്‍ഥികളുമാണ് പ്രധാനഉപയോക്താക്കള്.
വിദ്യാര്‍ഥികളുടെ നന്മമാത്രം ലക്ഷ്യമിട്ട് കഴിഞ്ഞമൂന്നുദശവത്സരങ്ങള് പിന്നിട്ട ആര്യഭട്ടയ്ക്ക് എത്രയോ നേരത്തെതന്നെ വാഴ്സിറ്റി നിര്‍ദേശിക്കുന്ന നിയമങ്ങള്‍ സ്വയം ബാധകമാക്കിയവരാണ്. മുപ്പതാം ആണ്ടില്‍ അത് നിയമവിധേയമാക്കി ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു സമര്‍പ്പിക്കുന്നു.

: