അവര് ഇരിക്കട്ടെ, ദാഹവും തീര്ക്കട്ടെ

കോണ്ക്രീറ്റ് കെട്ടിടങ്ങളുടെ അതിര്ത്തിക്കപ്പുറം ആര്യഭട്ടയുടെ സേവനം നീളുന്നു. പഠനഭാഗമായി സാമൂഹികസേവനങ്ങള് ഒതുങ്ങുന്പോള് അതിനപ്പുറം മേഖലകളിലേക്ക് ഇവിടത്തെ വിദ്യാര്ഥികള് കടന്നുചെല്ലുന്നു. ലിംഗ പ്രായഭേദമന്യേ നിരവധി പേരെത്തുന്നതാണ് ഗുരുവായൂര് കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന്. പാതിരാവില് വന്ന് ബസ്സിനായി പുലര്ച്ചവരെ കാത്തുനില്ക്കുന്നവന്റെ ദുരിതം ആര്യഭട്ടയിലെ വിദ്യാര്ഥികള്ക്ക് ബോധ്യമായി. മുതിര്ന്നവര് ബസ്സില് കയറുന്പോള് എഴുന്നേറ്റു നിന്ന് സീനിയര് സിറ്റിസണ്സിനെആദരിക്കുന്ന അതേ മനോഭാവത്തോടെ അന്പതോളം കസേരകളും വാട്ടര്കൂളറും നല്കി നിശബ്ദ സേവനം കാഴ്ചവച്ചു ആര്യഭട്ട. കോളേജില് നടന്ന സോഷ്യല് സര്വ്വീസിനോടനുബന്ധിച്ചു വിദ്യാര്ഥിനികള് ശേഖരിച്ച പണത്തില് നിന്നാണ് കസേരക്കു വേണ്ട പണം കണ്ടെത്തിയത്. ലയണ്സ് ക്ലബ്ബുമായി സഹകരിച്ചു നടത്തിയ ഉദ്ഘാടനചടങ്ങില് ഗുരുവായൂര് അസിസ്റ്റന്റ് കമ്മീഷണര് വിദ്യാര്ഥിനികളുടെ സേവനമനോഭാവത്തെ വാനോളം പുകഴ്ത്തി. സമൂഹത്തിന്റെ വിവിധ മേഖലകളില്പെട്ട നിരവധിപേര് ചടങ്ങിനു സാക്ഷ്യം വഹിച്ചു.

: