Page Nav

show

Grid

GRID_STYLE

Classic Header

{fbt_classic_header}

Top Ad

Breaking News:

latest

കാഴ്ചയുടെ നിറവുനല്കി ആര്യഭട്ട

യുവതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സാമൂഹികാവബോധവും ജീവിത മൂല്യവും തിരിച്ചെടുക്കാന് പ്രാപ്തരാക്കുന്ന ഒട്ടേറെ സാമൂഹികപ്രവര്ത്തനങ്ങള്ക...

യുവതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സാമൂഹികാവബോധവും ജീവിത മൂല്യവും തിരിച്ചെടുക്കാന് പ്രാപ്തരാക്കുന്ന ഒട്ടേറെ സാമൂഹികപ്രവര്ത്തനങ്ങള്ക്ക് ആര്യഭട്ട വേദിയാകുന്നു. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി സ്ഥാപനം നടത്തിവരുന്ന സൗജന്യതിമിരനിര്മാര്ജനക്യാന്പ് ഉദാഹരണം. സാമൂഹികസേവനം ബിരുദ വിദ്യാര്ഥികളുടെ പാഠ്യപദ്ധതിയിലുള്പ്പെട്ടതാണെങ്കിലും ക്ലാസ് ഭേദമെന്യ പ്ലസ് വണ്, പ്ലസ് ടു, ബിരുദാനന്തര ബിരുദ വിദ്യാര്ഥികളും ഈ സേവനത്തില് പങ്കാളികളാകുന്നു. ആഴ്ചകളോളം നീണ്ട സര്വേയിലൂടെ തിമിരരോഗബാധിതരെ കണ്ടെത്തിസൗജന്യമായി കണ്ണടയും മരുന്നും നല്കുന്നു. ആവശ്യമുള്ളവര്ക്ക് ശസ്ത്രക്രിയയും നടത്തുകയാണ് ക്യാന്പിന്റെ ലക്ഷ്യം. ഇന്നോളം പതിനായിരത്തിലധികം പേര്ക്ക് കാഴ്ച നല്കിയ സംരംഭത്തിന്റെ ഈ വര്ഷത്തെ ഉദ്ഘാടനം ഗുരുവായൂര് ലയണ്സ് ക്ലബ് പ്രസിഡന്റ് എന്. സുധാകരന് നിര്വ്വഹിച്ചു. പാലക്കാട് അഹല്യ കണ്ണാശുപത്രിയിലെ ഒരു സംഘം ഡോക്ടര്മാരുടെ നിര്ദേശപ്രകാരം ഇരുനൂറോളം രോഗികള്ക്ക് ശസ്ത്രക്രിയ നടത്തുകയും നൂറുപേര്ക്ക് മരുന്നും കണ്ണടയും നല്കുകയും ചെയ്തു. സേവനപാതയിലൂടെ അകക്കണ്ണുതുറപ്പിക്കുകയാണ് ആര്യഭട്ടയുടെ നേത്രക്യാന്പുകള്.

No comments