ചോരയ്ക്കു ചോര പകര്ന്ന്.....

സ്ത്രീ എന്ന ലിംഗവിവേചനത്തെ മറികടന്ന് സകല ശാരീരികബുദധിമുട്ടുകളെയും തട്ടിത്തെറിപ്പിച്ച് സമൂഹത്തിന് രക്തപിന്തുണ നല്കുന്നു ആര്യഭട്ടയിലെ വിദ്യാര്ഥിനികള്. മതത്തിന്റെ സങ്കുചിതവേലിക്കെട്ടുകളും രാഷ്ട്രീയ നിറഭേദങ്ങളും മറന്ന് രക്തബന്ധം ഊട്ടിയുറപ്പിക്കാന് കരുത്താകുന്നു ഇവിടത്തെ വിദ്യാര്ഥിനികള്. മെഡിക്കല് കോളേജുമായി സഹകരിച്ച് കഴിഞ്ഞവര്ഷം നടത്തിയ രക്തദാനക്യാന്പില് നൂറോളം വിദ്യാര്ഥിനികള് പങ്കെടുത്തു. 30 ാം വാര്ഷികത്തിന്റെ ഭാഗമായി നടന്ന രക്തദാനക്യാന്പിലും നൂറുകണക്കിന് വിദ്യാര്ഥിനികള് രക്തം നല്കി. റഗുലര് കോളേജുകളില് അപൂര്വ്വമാണ് രക്തദാനരംഗത്തെ പെണ്പങ്കാളിത്തം. ആണ് കുട്ടികളാണേറെയും ഈ സംരംഭത്തില് പങ്കെടുക്കുക. അക്കഡേമിക് രംഗത്തുമാത്രമല്ല ജീവകാരുണ്യരംഗത്തും ആര്യഭട്ടയിലെ കുട്ടികള് മാതൃകയാവുന്നു. ദാനങ്ങളില് മഹദ് ദാനം രക്തദാനമാണെന്ന് ഇവര് തിരിച്ചറിയുന്നു

: